അയോധ്യ റാലി: ബ്രിജ്ഭൂഷണ് അനുമതിയില്ല
Saturday, June 3, 2023 1:52 AM IST
അയോധ്യ: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന്റെ കേന്ദ്രബിന്ദുവായ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗ് തിങ്കളാഴ്ച അയോധ്യയിൽ നടത്തുമെന്നു പ്രഖ്യാപിച്ച റാലിക്ക് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചു.
അതേസമയം അയോധ്യയിലെ രാംകഥാ പാർക്കിൽ നടത്തുമെന്നു പ്രഖ്യാപിച്ച "ജൻ ചേതന മഹാറാലി’മറ്റൊരു ദിവസത്തേക്കു നീട്ടിവച്ചുവെന്നാണ് ബ്രിജ്ഭൂഷൺ നൽകുന്ന വിശദീകരണം. ഗുസ്തി താരങ്ങളുടെ പരാതിയിൽ പോലീസിന്റെ അന്വേഷണം തുടരുന്നതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു.