ബർഖ ദത്തിന്റെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തു
Tuesday, June 6, 2023 12:39 AM IST
ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്തിന്റെ യുട്യൂബ് ചാനലായ “ദി മോജോ സ്റ്റോറി’’ ഹാക്ക് ചെയ്തു. തന്റെ ചാനലിലെ വീഡിയോകളെല്ലാം ഹാക്കർമാർ ഡിലീറ്റ് ചെയ്തതായി ബർഖ ദത്ത് പറഞ്ഞു.
മോജോ സ്റ്റോറിയുടെ ഇമെയിൽ അക്കൗണ്ടും യൂട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടുവെന്നും തനിക്കും ടീമിനും പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്നും അവർ ട്വീറ്റ് ചെയ്തു. കണ്ടന്റ് ക്രിയേറ്ററായ തൻമയ് ഭട്ടിന്റെയും യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
ഹാക്ക് ചെയ്തെന്നു തിരിച്ചറിഞ്ഞശേഷം ഹാക്കർമാർക്ക് കണ്ടന്റിൽ ഇടപെടാനാകാത്ത വിധം ചാനൽ മരവിപ്പിക്കാൻ യൂട്യൂബിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അന്വേഷണത്തിനായി നടപടിക്രമങ്ങളെല്ലാം പാലിച്ചേ പറ്റൂവെന്നാണ് അവർ പറഞ്ഞതെന്നും ഇപ്പോൾ എല്ലാം നഷ്ടമായെന്നും ബർഖ പറഞ്ഞു.