പാറ്റ്നയിൽ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം 23ന്
Thursday, June 8, 2023 3:21 AM IST
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം 23നു പാറ്റ്നയിൽ ചേരും. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവാണ് ഇക്കാര്യം അറിയിച്ചത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൽ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. ജൂൺ 12നു നടത്താനിരുന്ന യോഗം കോൺഗ്രസ്, ഡിഎംകെ പാർട്ടികളുടെ അഭ്യർഥനയെത്തുടർന്ന് 23ലേക്കു മാറ്റുകയായിരുന്നു.