മണിപ്പുരിൽ ആയുധങ്ങളുമായി അഞ്ചു പേർ പിടിയിൽ
Tuesday, September 19, 2023 1:58 AM IST
ഇംഫാൽ: മണിപ്പുരിൽ അത്യാധുനിക ആയുധങ്ങളുമായി അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സൈനിക യൂണിഫോമിലായിരുന്നു സംഘം എത്തിയത്.
ശനിയാഴ്ചയാണു സായുധ സംഘത്തെ ഇംഫാൾ ഈസ്റ്റ് ജില്ലയിൽനിന്നു പിടികൂടിയത്. അറസ്റ്റിൽ പ്രതിഷേധിച്ച് വൻ ജനക്കൂട്ടം പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി.
കണ്ണീർവാതകം പ്രയോഗിച്ചാണ് ജനക്കൂട്ടത്തെ തുരത്തിയത്. സംഘർഷത്തിനിടെ ഏതാനും പോലീസുകാർ ഉൾപ്പെടെയുള്ളവർക്കു നിസാര പരിക്കേറ്റു