കാവേരി തർക്കം: സിദ്ധരാമയ്യ ഡൽഹിയിൽ
Wednesday, September 20, 2023 12:31 AM IST
ബംഗളുരു: കാവേരി നദീജല തർക്കം ഉൾപ്പെടെ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഡൽഹിയിൽ.
സംസ്ഥാനത്തുനിന്നുള്ള പാർലമെന്റ് അംഗങ്ങളുമായി ഇന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കർണാടകത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരുമായും സംസാരിക്കും. കേന്ദ്രാനുമതി കാത്തുകിടക്കുന്ന വികസനപദ്ധതികളും ശ്രദ്ധയിൽപ്പെടുത്തും.
അടുത്ത പതിനഞ്ചുദിവസംകൂടി പ്രതിദിനം 5.000 ഘനയടി ജലം തമിഴ്നാടിന് നൽകണമെന്ന് കാവേരി നദി മാനേജ്മെന്റ് അഥോറിറ്റി ഇന്നലെ കർണാടകയ്ക്ക് നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ തിരക്കിട്ടുള്ള ഡൽഹി യാത്ര. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഒപ്പമുണ്ട്.