ഖലിസ്ഥാൻ തീവ്രവാദികളെ അമർച്ച ചെയ്യാൻ എൻഐഎ; 53 കേന്ദ്രങ്ങളിൽ റെയ്ഡ്
Thursday, September 28, 2023 5:36 AM IST
ന്യൂഡൽഹി: ഖലിസ്ഥാൻ തീവ്രവാദികളെ അമർച്ച ചെയ്യാൻ നീക്കവുമായി എൻഐഎ. അഞ്ചു സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 53 കേന്ദ്രങ്ങളിൽ ഇന്നലെ എൻഐഎ റെയ്ഡ് നടത്തി.
അർഷ്ദീപ് ദല്, ലോറൻസ് ബിഷ്ണോയി, സുഖ ദുനേകെ, ഹാരി മൗർ, നരേന്ദർ കാലാ ജത്തേരി, ദീപക് ടിനു തുടങ്ങിയ തീവ്രവാദികളുമായി ബന്ധമുള്ളവരുടെ കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഡൽഹി, ചണ്ഡിഗഡ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. തീവ്രവാദി-ഗുണ്ട-മയക്കുമരുന്ന് മാഫിയ അവിശുദ്ധ കൂട്ടുകെട്ട് തകർക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ റെയ്ഡിൽ പിസ്റ്റളുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. പാക്കിസ്ഥാൻ, യുഎഇ, കാനഡ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരരുമായി ബന്ധമുള്ളവരുടെ കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.