മഹാരാഷ്ട്രയിൽ ടണലിൽ വീണ് രണ്ടു കർഷകർ മരിച്ചു
Friday, November 24, 2023 1:37 AM IST
പൂനെ: മഹാരാഷ്ട്രയിലെ പൂനയിൽ ടണലിൽ വീണ രണ്ടു കർഷകർ മരിച്ചു. അനിൽ ബാപ്പുറാവു, രത്തിലാൽ ബൽഭീം എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. മോട്ടോർ മുകളിലേക്കു വലിച്ചു കയറ്റുന്നതിനിടെ കയർപൊട്ടി ഇരുവരും 300 അടി ആഴമുള്ള ടണലിലേക്ക് വീഴുകയായിരുന്നു. അർദ്ധരാത്രിയോടെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.