ബൈചുംഗ് ഭൂട്ടിയ എസ്ഡിഎഫിൽ ചേർന്നു
Friday, November 24, 2023 1:37 AM IST
ഗാംഗ്ടോക്: ഇന്ത്യയുടെ ഇതിഹാസ ഫുട്ബോൾ താരം ബൈചുംഗ് ഭൂട്ടിയ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിൽ (എസ്ഡിഎഫ്) ചേർന്നു. മുൻ മുഖ്യമന്ത്രി പവൻകുമാർ ചാംലിംഗ് നയിക്കുന്ന പാർട്ടിയാണ് എസ്ഡിഎഫ്.
ഭൂട്ടിയയുടെ പാർട്ടിയായ ഹംരോ സിക്കിം പാർട്ടി(എച്ച്എസ്പി) എസ്ഡിഎഫിൽ ലയിച്ചു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പാണ് ഭൂട്ടിയ എച്ച്എസ്പി രൂപീകരിച്ചത്. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് സിക്കിം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.