നിഹാംഗ് സിക്കുകാരുടെ വെടിയേറ്റ് പോലീസുകാരൻ കൊല്ലപ്പെട്ടു
Friday, November 24, 2023 1:37 AM IST
ചണ്ഡിഗഡ്: പഞ്ചാബിലെ കപൂർത്തല ജില്ലയിൽ നിഹാംഗ് സിക്കുകാരുടെ വെടിയേറ്റ് പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു. മറ്റു രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സുൽത്താൻപുർ ലോധിയിൽ ഒരു കേസുമായി ബന്ധപ്പെട്ട് ചില നിഹാംഗ് സിക്കുകാരെ (പരന്പരാഗത ആയുധം ധരിച്ച സിക്കുകാർ) അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിനു നേർക്ക് നിഹാംഗുകൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് സ്ഥലത്ത് കൂടുതൽ പോലീസ് സംഘത്തെ വിന്യസിച്ചിരിക്കുകയാണ്.