ഗവർണർ പദവി നിരോധിക്കണം തൃണമൂൽ കോൺഗ്രസ്
Saturday, November 25, 2023 2:18 AM IST
കോൽക്കത്ത: നിയമസഭ പാസാക്കിയ ബില്ലുകളിൽ പിടിച്ചുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന സുപ്രീംകോടതി ഉത്തരവ് ബിജെപി നിയോഗിച്ച ഗവർണർമാർക്കുള്ള പാഠമാണെന്ന് തൃണമൂൽ കോൺഗ്രസ്. ഗവർണർ പദവി അവസാനിപ്പിക്കേണ്ട സമയമായെന്നും തൃണമൂൽ എംപി ശന്തനു സെൻ പറഞ്ഞു.
ഗവർണർ പദവി ഭരണഘടനാ വിരുദ്ധമായി ഉപയോഗിച്ച് സംസ്ഥാനസർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ബിജെപി ശ്രമിക്കുകയാണ്. ഗവർണർ പദവി നിരോധിക്കുന്നതിലൂടെ കേന്ദ്രത്തിന്റെ ഇടപെടൽ അവസാനിപ്പിക്കാം എന്നതിനൊപ്പം പൊതുജനങ്ങളുടെ പണം പാഴാക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കി.