യുപി അങ്കണവാടികളിൽ ഇനി മുതൽ ഉച്ചഭക്ഷണം
Saturday, November 25, 2023 2:18 AM IST
അയോധ്യ/ലക്നോ: ഉത്തർപ്രദേശിൽ മൂന്നുമുതൽ ആറുവയസ് വരെ പ്രായമുള്ള അങ്കണവാടി വിദ്യാർഥികൾക്ക് പോഷകസമൃദ്ധമായ ഉച്ചഭക്ഷണം നൽകുന്ന പദ്ധതിക്കു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കംകുറിച്ചു.
ആരോഗ്യമുള്ള കുട്ടികളാണ് ശക്തമായ ഇന്ത്യയുടെ അടിത്തറയെന്ന് അയോധ്യയിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
35 ജില്ലകളിലായി 403 കോടി രൂപ മുടക്കി 3,401 അങ്കണവാടികൾ നിർമിക്കുന്നതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാനത്തെ 1.90 ലക്ഷം അങ്കണവാടികളിലായി രണ്ടുകോടിയിലേറെ കുട്ടികളാണുള്ളത്.