സംവിധായകൻ രാജ്കുമാർ കോഹ്ലി അന്തരിച്ചു
Saturday, November 25, 2023 2:18 AM IST
മുംബൈ: നാഗിൻ, ജാനേ ദുശ്മൻ, നൗകർ ബീവീ കാ തുടങ്ങി 1970-80 കളിലെ ബോളിവുഡ് ബ്ലോക്ബസ്റ്റർ സിനിമകളുടെ സംവിധായകൻ രാജ്കുമാർ കോഹ്ലി(95) അന്തരിച്ചു. ഇന്നലെ രാവിലെ എട്ടിന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.
സഞ്ജയ്കുമാർ, സുനിൽ ദത്ത്, ധർമേന്ദ്ര, ജീതേന്ദ്ര, ശത്രുഘ്നൻ സിൻഹ, റീന റോയ് എന്നീ സൂപ്പർതാരങ്ങളെ അണിനിരത്തിയാണ് കോഹ്ലി ഹിറ്റുകളൊരുക്കിയത്. ഇന്നലെ വൈകുന്നേരം 5.30ന് സാന്താക്രൂസ് ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. ഭാര്യ: ബോളിവുഡ് നടി നിഷി കോഹ്ലി. മകൻ: അർമാൻ കോഹ്ലി.