തെലുങ്കാനയിൽ വോട്ട് തേടി മോദി
Sunday, November 26, 2023 2:30 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പ്രമുഖർ പ്രചാരണത്തിൽ സജീവം.
അടുത്ത 30 നാണ് വോട്ടെടുപ്പ്. ഇന്നലെ കാമറെഡ്ഡിയിൽ പടുകൂറ്റൻ തെരഞ്ഞെടുപ്പ് പൊതുയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. തെലുങ്കാന രാഷ്ട്രസമിതി ബിആർഎസും യുപിഎ ഇന്ത്യാ സഖ്യവും ആയി മാറിയെങ്കിലും അഴിമതിക്കും ദുർഭരണത്തിനും മാത്രം മാറ്റമില്ലെന്നു പ്രധാനമന്ത്രി കുറ്റപ്പെടുത്തി.