തേജസ് യുദ്ധവിമാനത്തിൽ പറന്ന് പ്രധാനമന്ത്രി മോദി
Sunday, November 26, 2023 2:30 AM IST
ബംഗളുരു: വ്യോമസേനയുടെ അഭിമാനമായ തേജസ് യുദ്ധവിമാനത്തിൽ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം തദ്ദേശീയമായി രൂപപ്പെടുത്തിയ കരുത്തിൽ അഭിമാനവും ആത്മവിശ്വാസവും ഉണ്ടെന്നു യാത്രയ്ക്കുശേഷം പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.
വ്യോമസേനയുടെ യുണിഫോം അണിഞ്ഞ് വിമാനത്തിൽ യാത്ര ചെയ്യുന്നതുൾപ്പെടെ ചിത്രങ്ങളും ഒപ്പം പ്രസിദ്ധീകരിച്ചിരുന്നു.
നേരത്തേ ബംഗളുരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് സന്ദർശിച്ച മോദി നിർമാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.