ഗൂർഖ നേതാവ് ബിനയ് തമാംഗ് കോൺഗ്രസിൽ
Monday, November 27, 2023 1:37 AM IST
കോൽക്കത്ത: ബംഗാളിലെ ഗൂർഖ നേതാവ് ബിനയ് തമാംഗ് കോൺഗ്രസിൽ ചേർന്നു. നേരത്തേ ഇദ്ദേഹം തൃണമൂൽ കോൺഗ്രസിലായിരുന്നു.
ഇന്നലെ കലിംപോഗിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരിയിൽനിന്ന് തമാംഗ് കോൺഗ്രസ് പതാക ഏറ്റുവാങ്ങി. ഗൂർഖാലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷന്റെ മുൻ ചെയർമാനാണ് തമാംഗ്.
ഗൂർഖ ജനമുക്തി മോർച്ച നേതാവ് ബിമൽ ഗുരുംഗിന്റെ ഉറ്റ അനുയായി ആയിരുന്ന തമാംഗ് 2021 ലാണു തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
2019ൽ തൃണമൂൽ പിന്തുണയോടെ ഇദ്ദേഹം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിനയ് തമാംഗ് ഡാർലിംഗിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നാണു റിപ്പോർട്ട്.