ഒഡീഷയിലെ മുൻ ഐഎഎസ് ഓഫീസർ ബിജെഡിയിൽ ചേർന്നു
Tuesday, November 28, 2023 1:46 AM IST
ഭൂവനേശ്വർ: ഒഡീഷയിൽ വിവാദനായകനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വി.കെ. പാണ്ഡ്യൻ ഭരണകക്ഷിയായ ബിജു ജനതാദളിൽ അംഗത്വമെടുത്തു. മുൻമുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പാണ്ഡ്യൻ ഭരണതലത്തിലെ ഇടപെടലുകളുടെ പേരിലാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ നവീൻ നിവാസിൽ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പാണ്ഡ്യൻ അംഗത്വം സ്വീകരിച്ചത്. സംസ്ഥാനത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത പാണ്ഡ്യനെ പാർട്ടിയിലേക്കു സ്വാഗതം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 49 കാരനായ പാണ്ഡ്യൻ കഴിഞ്ഞ 23ന് ഐഎഎസിൽനിന്ന് സ്വയംവിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.