ഇടിമിന്നൽ: ഗുജറാത്തിൽ 27 മരണം
Tuesday, November 28, 2023 1:46 AM IST
അഹമ്മദാബാദ്: കനത്ത മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിൽ ഗുജറാത്തിലെ വിവിധ ജില്ലകളിലായി 27 പേർ മരിച്ചു. മഴയിൽ ഒട്ടേറെ വീടുകൾ തകർന്നതായും വ്യാപക കൃഷിനാശം ഉണ്ടായതായും അധികൃതർ അറിയിച്ചു.
ഞായറാഴ്ച പുലർച്ചെ മുതലുള്ള 24 മണിക്കൂറിനുള്ളിലാണ് വിവിധപ്രദേശങ്ങളിലായി 27 പേർ ഇടിമിന്നലേറ്റ് മരിച്ചത്. ദാഹോദ് ജില്ലയിലാണ് ഏറ്റവുമധികംപേർ മരിച്ചത്. താപി, അമ്രേലി, സുരേന്ദ്രനഗർ, ബോതാദ്, മെഹ്സാന, ഖേഡ, പച്ച്മഹൽ, സബർകാന്ത, അഹമ്മദാബാദ്, ദേവ്ഭൂമി ദ്വാരക ജില്ലകളിലും മരണം ഉണ്ടായി. ഒട്ടേറെ കന്നുകാലികളും ഇടിമിന്നലിൽ ചത്തൊടുങ്ങിയതായി അധികൃതർ പറഞ്ഞു.