ബിഹാര്‍ സ്കൂളുകളിൽ ഹിന്ദു അവധി ദിവസങ്ങൾ വെട്ടിക്കുറച്ചതിനെതിരേ ബിജെപി
Wednesday, November 29, 2023 2:02 AM IST
പാട്ന: അടുത്ത അധ്യയന വർഷത്തിലെ സ്കൂൾ കലണ്ടറിൽ ഹിന്ദുആചരണ ദിനങ്ങൾക്ക് അവധി വെട്ടിക്കുറച്ച നിതീഷ് കുമാർ സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്നു ബിജെപി.
എന്നാൽ, വർഷം 220 പ്രവൃത്തിദിനങ്ങൾ വേണ്ടതിനാലാണ് ഇത്തരത്തിലൊരു ക്രമീകരണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. സർക്കാർ സ്കൂളുകൾ ഈ മാർഗനിർദേശം കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.