മോസ്കുകളിൽ ലൗഡ്സ്പീക്കർ നിരോധിക്കണമെന്ന ഹർജി തള്ളി
Wednesday, November 29, 2023 2:02 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ മോസ്കുകളിൽ ലൗഡ്സ്പീക്കർ നിരോധിക്കണമെന്ന പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി.
ഹർജി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചീഫ് ജസ്റ്റീസ് സുനിത അഗർവാൾ, ജസ്റ്റീസ് അനിരുദ്ധ പി. മായി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ബജ്രംഗ് ദൾ നേതാവ് ശക്തിസിംഗ് സാലയാണ് ഹൈക്കോടതിയെ സമീപിച്ചത്.