ഇന്ത്യയുടെ പരാജയം ആഘോഷിച്ച കാഷ്മീരി വിദ്യാർഥികൾ അറസ്റ്റിൽ
Wednesday, November 29, 2023 2:02 AM IST
ശ്രീനഗർ: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുടെ പരാജയം ആഘോഷിച്ചതിന് ഏഴു കാഷ്മീരി വിദ്യാർഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു.
ഷേർ-ഇ-കാഷ്മീർ യൂണിവേഴ്സറ്റി അഗ്രികൾച്ചറൽ സയൻസസ് ആൻഡ് ടെക്നോളജി(എസ്കെയുഎഎസ്ടി) വിദ്യാർഥികളാണ് അറസ്റ്റിലായത്. ഇവർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്നും അധികൃതർ പറഞ്ഞു. ഇതര സംസ്ഥാനക്കാരനായ വിദ്യാർഥിയുടെ പരാതിയിലാണു പോലീസ് നടപടി.
വിദ്യാർഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നു. പോലീസ് നടപടിക്കെതിരേ മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമർ അബ്ദള്ള തുടങ്ങിയവർ രംഗത്തെത്തി.