ഭാരത് സങ്കൽപ് യാത്രയിൽ കേന്ദ്രമന്ത്രിമാർ പങ്കെടുക്കണം: മോദി
Thursday, November 30, 2023 1:56 AM IST
ന്യൂഡൽഹി: കേന്ദ്രത്തിന്റെ ക്ഷേമപദ്ധതികൾക്കു പ്രാധാന്യം നൽകി നടത്തുന്ന ഭാരത് സങ്കൽപ് യാത്രയിൽ കേന്ദ്രമന്ത്രിമാർ പങ്കെടുക്കണമെന്ന് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.
യാത്രയെ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പായി കാണണമെന്നും മന്ത്രിമാരുമായി ചോർന്ന യോഗത്തിൽ മോദി പറഞ്ഞു.
വിഐപി ആയിട്ടല്ല, സംഘാടകർ എന്ന നിലയിലാണ് യാത്രയിൽ പങ്കെടുക്കേണ്ടത്. അവരവരുടെ മണ്ഡലങ്ങളിലെ വോട്ടർമാരുമായി താഴേത്തട്ടിൽ ബന്ധമുണ്ടാക്കണമെന്നും മോദി മന്ത്രിമാർക്ക് നിർദേശം നൽകി. തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനങ്ങളിലേക്കെത്താനും കേന്ദ്രത്തിന്റെ പദ്ധതികൾ അവതരിപ്പിക്കാനുമുള്ള അവസാനത്തെ സാധ്യതയാണ് ഭാരത് സങ്കൽപ് യാത്ര.