നാസിക്കിൽ ഭുജ്ബലിനെതിരേ മറാഠാ വിഭാഗക്കാരുടെ പ്രതിഷേധം
Friday, December 1, 2023 2:20 AM IST
നാസിക്: മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബലിനെതിരേ പ്രതിഷേധവുമായി മറാഠാ വിഭാഗക്കാർ. നാസിക് ജില്ലയിൽ മഴക്കെടുതി ബാധിച്ച ഗ്രാമങ്ങളിൽ സന്ദർശനം നടത്തവേ മറാഠ വിഭാഗക്കാർ മന്ത്രിക്കെതിരേ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാട്ടുകയും ചെയ്തു.
പ്രതിഷേധം രൂക്ഷമായതിനെത്തുടർന്ന് സന്ദർശനം വെട്ടിച്ചുരുക്കി ഭുജ്ബൽ മടങ്ങി. മറാഠകൾക്ക് ഒബിസി സംവരണം നല്കുന്നതിനെ എതിർക്കുന്ന നേതാവാണ് ഛഗൻ ഭുജ്ബൽ. മറാഠാ സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെയ്ക്കെതിരേ ഭുജ്ബൽ നിരന്തരം രംഗത്തുവരുന്നു.