പുൽവാമയിൽ ലഷ്കർ ഭീകരനെ വധിച്ചു
Saturday, December 2, 2023 2:03 AM IST
ശ്രീനഗർ: കാഷ്മീരിലെ പുൽവാമയിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. അരിഹാൽ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ. ഖിഫായത് അയൂബ് അലി ആണു കൊല്ലപ്പെട്ടത്. ഷോപിയാനിലെ പിൻജൂര സ്വദേശിയാണിയാൾ. നിരവധി ആക്രമണങ്ങളിൽ ഖിഫായത് പങ്കാളിയാണ്.