50 ജീവനക്കാരെ തിഹാർ ജയിലിൽനിന്ന് പിരിച്ചുവിട്ടു
Sunday, December 3, 2023 1:28 AM IST
ന്യൂഡൽഹി: ബയോമെട്രിക് രേഖകളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെത്തുടർന്ന് 50 ജീവനക്കാരെ തിഹാർ ജയിലിൽനിന്ന് പിരിച്ചുവിട്ടു.
പിരിച്ചുവിട്ടവരിൽ 39 പേർ വാർഡൻമാരും ഒന്പതുപേർ അസിസ്റ്റന്റ് സൂപ്രണ്ടുമാരും രണ്ടു പേർ മേട്രണ്മാരുമാണ്. പുതുതായി ജോലിയിൽ പ്രവേശിച്ചവരെയാണ് പിരിച്ചുവിട്ടത്.
ഡൽഹി സബോഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡാണ് (ഡിഎസ്എസ്ബി) നടപടി സ്വീകരിച്ചത്. ഡിഎസ്എസ്ബി നടത്തിയ പരീക്ഷയിൽ 450 പേരെയാണ് ഈ തസ്തികളിലേക്ക് തെരഞ്ഞെടുത്തത്. പരീക്ഷയിൽ ആൾമാറാട്ടം നടത്തി വിജയിച്ചവരെയാണ് പിരിച്ചുവിട്ടതെന്ന് അധികൃതർ അറിയിച്ചു.