ബോംബ് പൊട്ടിത്തെറിച്ച് രണ്ടു ജവാന്മാർക്കു പരിക്ക്
Sunday, December 3, 2023 1:28 AM IST
ദന്തേവാഡ: ഛത്തീസ്ഗഡിൽ ഇന്ദ്രാവതി നദിക്കു കുറുകെയുള്ള പാലത്തിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ട് സിആർപിഎഫ് ജവാന്മാർക്കു പരിക്കേറ്റു.
ഇവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. സാത്ധാർ പാലത്തിനു സമീപം മാവോയിസ്റ്റുകളുടെ ബാനറിൽ പൊതിഞ്ഞനിലയിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്.