കെസിആറിനെയും രേവന്തിനെയും ഞെട്ടിച്ച് ബിജെപി
Monday, December 4, 2023 1:38 AM IST
തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഢിയും മത്സരിച്ചതിലൂടെ പ്രശസ്തി നേടിയ കാമറെഡ്ഢി മണ്ഡലത്തിൽ വിജയം ബിജെപിയിലെ കെ. വെങ്കട്ടരമണ റെഡ്ഢിക്ക്.
6741 വോട്ടിന് കെസിആറിനെയാണ് വെങ്കട്ടരമണ റെഡ്ഢി തോൽപ്പിച്ചത്. രേവന്ത് മൂന്നാം സ്ഥാനത്തായി. വെങ്കട്ടരമണ 66652 വോട്ടും കെസിആർ 59,911 വോട്ടും രേവന്ത് 54916 വോട്ടും നേടി.
മത്സരിച്ച രണ്ടാമത്തെ മണ്ഡലമായ ഗജ്വെലിൽ കെസിആർ 40,000 വോട്ടിനു വിജയിച്ചു. ബിജെപിയിലെ എട്ടാല രാജേന്ദറിനെയാണു പരാജയപ്പെടുത്തിയത്.