ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സെ​മി​ഫൈ​ന​ൽ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​പ​ക്ഷ ’ഇ​ന്ത്യ’ സ​ഖ്യ​ത്തി​ന്‍റെ യോ​ഗം വി​ളി​ച്ച് കോ​ണ്‍ഗ്ര​സ്.

രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, തെ​ല​ങ്കാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ യോ​ഗം വി​ളി​ച്ച​ത്. ബു​ധ​നാ​ഴ്ച ഡ​ൽ​ഹി​യിൽ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ വ​സ​തി​യി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്.


തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ്, ഡി​എം​കെ തു​ട​ങ്ങി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ളെ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ വി​ളി​ച്ച് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷണിച്ചിട്ടുണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം കോ​ണ്‍ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ മു​ന്ന​ണി​യു​ടെ യോ​ഗ​ത്തി​ന് പ്രാ​ധാ​ന്യ​മു​ണ്ട്. മൂ​ന്ന് മാ​സം മു​ന്പാ​ണ് അ​വ​സാ​ന യോ​ഗം ചേ​ർ​ന്ന​ത്.