രാജസ്ഥാൻ പ്രതിപക്ഷ നേതാവിനെ ഹൈക്കമാൻഡ് തീരുമാനിക്കും
Wednesday, December 6, 2023 1:16 AM IST
ജയ്പുർ: രാജസ്ഥാൻ പ്രതിപക്ഷനേതാവിനെ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി നിയമസഭാ കക്ഷിയോഗം പ്രമേയം പാസാക്കി.
ഹൈക്കമാൻഡ് നിരീക്ഷകരായ ഭൂപീന്ദർ സിംഗ് ഹൂഡ, മുകുൾ വാസ്നിക്, മധുസൂദൻ മിസ്ത്രി എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിനുശേഷം ഓരോ എംഎൽഎയുമായും നിരീക്ഷകർ ചർച്ച നടത്തി.
അശോക് ഗെഹ്ലോട്ട്, സച്ചിൻ പൈലറ്റ് തുടങ്ങിയ പ്രമുഖർ നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തു. രാജസ്ഥാനിൽ 69 എംഎൽഎമാരാണു കോൺഗ്രസിനുള്ളത്.