33 വർഷത്തിനുശേഷം സോറംതംഗ എംഎൻഎഫ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞു
Wednesday, December 6, 2023 1:16 AM IST
ഐസ്വാൾ: മിസോറമിൽ മിസോ നാഷണൽ ഫ്രണ്ടിന്റെ കനത്ത തോൽവിയെത്തുടർന്ന് പാർട്ടി അധ്യക്ഷസ്ഥാനം സോറംതംഗ രാജിവച്ചു. 33 വർഷമാണു സോറംതംഗ പാർട്ടി അധ്യക്ഷപദവിയിലിരുന്നത്.
എംഎൻഎഫിന്റെ തോൽവിയുടെ ധർമിക ഉത്തരവാദിത്വമേറ്റെടുത്ത് രാജിവയ്ക്കുകയാണെന്ന് എംഎൻഎഫ് സീനിയർ വൈസ് പ്രസിഡന്റ് ടാൺലുയിയയ്ക്ക് അയച്ച രാജിക്കത്തിൽ സോറംതംഗ അറിയിച്ചു.
ലാൽഡെഗ അന്തരിച്ചതിനെത്തുടർന്ന് 1990ലാണ് സോറംതംഹ എംഎൻഎഫ് അധ്യക്ഷനായത്. 2018ൽ 26 സീറ്റിൽ വിജയിച്ച എംഎൻഎഫിന് വെറും പത്തു സീറ്റാണ് ഇത്തവണ കിട്ടിയത്. ഐസ്വാൾ ഈസ്റ്റ്-1 സീറ്റിൽ 2,101 വോട്ടിനു തോറ്റു. 1998, 2003, 2018 തെരഞ്ഞെടുപ്പുകളിൽ എംഎൻഎഫ് മിസോറമിൽ അധികാരത്തിലെത്തി.