പ്രതാപന്റേത് സിപിഎമ്മിനെ സഹായിക്കാനുള്ള നീക്കം: വി. മുരളീധരൻ
Wednesday, December 6, 2023 1:16 AM IST
ന്യൂഡൽഹി: കേന്ദ്ര അവഗണന കേരളത്തെ സാന്പത്തിക പ്രതിസന്ധിയിലാക്കിയെന്ന ടി.എൻ പ്രതാപന്റെ അടിയന്തര പ്രമേയ നോട്ടീസ് സിപിഎമ്മിനെ സഹായിക്കാനെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ.
കേന്ദ്രം കേരളത്തോട് ഒന്നിലും ഒരു വിവേചനവും കാണിക്കുന്നില്ലെന്നു പാർലമെന്റിൽ നൽകിയ മറുപടികളിൽനിന്ന് ടി.എൻ. പ്രതാപന് അറിയാം. പ്രമേയം രാഷ്ട്രീയ ലക്ഷ്യത്തോടെ കോണ്ഗ്രസ് കൊണ്ടുവന്നതാണെന്നും മുരളീധരൻ പറഞ്ഞു.