കാർവാറിൽ 40 പേരടങ്ങിയ മത്സ്യബന്ധനബോട്ട് കാണാതായി
Wednesday, December 6, 2023 2:48 AM IST
മംഗളൂരു: ഉത്തരകന്നഡ ജില്ലയിലെ കാർവാർ തീരത്ത് 40 പേരടങ്ങിയ മത്സ്യബന്ധനബോട്ട് കാണാതായി.
ഗോവയിൽനിന്നുള്ള ക്രിസ്റ്റോറി എന്ന ബോട്ടിനെക്കുറിച്ചാണ് നാലു ദിവസമായി വിവരമില്ലാത്തത്. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ബോട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്കയുയർന്നിട്ടുണ്ട്.