കരൺപുരിൽ തെരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
Wednesday, December 6, 2023 2:48 AM IST
ന്യൂഡൽഹി: രാജസ്ഥാനിലെ കരൺപുരിൽ ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കും. എട്ടിനു വോട്ടെണ്ണും. കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിംഗ് കൂനാറിന്റെ നിര്യാണത്തെത്തുടർന്നാണ് കരൺപുരിലെ വോട്ടെടുപ്പ് മാറ്റിവച്ചത്.