ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ നെ​ൽ​ക​ർ​ഷ​ക​രു​ടെ ആ​ത്മ​ഹ​ത്യ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​റി​യി​ച്ച​താ​യി ഉ​പ​ഭോ​ക്തൃ, ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ മ​ന്ത്രി സാ​ധ്വി നി​ര​ഞ്ജ​ൻ ജ്യോ​തി ലോ​ക്സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​തു​സം​ബ​ന്ധി​ച്ച് എം.​കെ. രാ​ഘ​വ​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നാ​ണു കേ​ന്ദ്ര​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​ത്.

കൃ​ഷി​യി​റ​ക്കാ​ൻ വാ​യ്പ തേ​ടി ബാ​ങ്കു​ക​ളെ​യെ​ല്ലാം സ​മീ​പി​ച്ചെ​ന്നും ഒ​രു ബാ​ങ്കും വാ​യ്പ ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും സ​ർ​ക്കാ​രും ബാ​ങ്കു​ക​ളു​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ആ​ല​പ്പു​ഴ ത​ക​ഴി​യി​ലെ നെ​ൽക​ർ​ഷ​ക​നാ​യ കെ.​ജി. പ്ര​സാ​ദ് ന​വം​ബ​ർ മാ​സം ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

ക​ർ​ഷ​ക​നാ​യ താ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​പോ​യെ​ന്ന കു​റി​പ്പും വി​ഡി​യോ​യും ത​യാ​റാ​ക്കി​വ​ച്ചാ​ണ് പ്ര​സാ​ദ് ജീ​വ​നൊ​ടു​ക്കി​യ​ത്. എ​ന്നാ​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളൊ​ന്നും ശ്ര​ദ്ധി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണു സം​സ്ഥാ​ന​സ​ർ​ക്കാ​ർ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.


ഖാ​രി​ഫ് വി​പ​ണ​ന സീ​സ​ണ്‍ 2016-17 വ​രെ​യു​ള്ള വാ​ർ​ഷി​ക ഓ​ഡി​റ്റ​ഡ് ക​ണ​ക്കു​ക​ൾ മാ​ത്ര​മാണ് കേ​ര​ള​ത്തി​ൽ​നി​ന്ന് ഇ​തു​വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്ന് ഈ ​വി​ഷ​യ​ത്തി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി കേ​ന്ദ്ര ഭ​ക്ഷ്യ സ​ഹ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​തോ​ടൊ​പ്പം, കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് മി​നി​മം താ​ങ്ങു​വി​ല​യാ​യി 2020-21 ൽ 1428.81 ​കോ​ടി രൂ​പ​യും 2021 -22 ൽ 1 451 .90 ​കോ​ടി രൂ​പ​യും 2022-23 ൽ 1475.01 ​കോ​ടി രൂ​പ​യും എ​ന്ന​നി​ല​യി​ൽ ആ​കെ 4355.72 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു​വെ​ന്ന് ഈ ​വി​ഷ​യ​ത്തി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി കേ​ന്ദ്ര ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് സ​ഹ​മ​ന്ത്രി അ​റി​യി​ച്ചു.