ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പാ​ത​യി​ലെ ടോ​ൾ പ്ലാ​സ​ക​ളി​ൽ പൊ​തു​വാ​ഹ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു ഇ​ള​വും ന​ൽ​കാ​നാ​കി​ല്ലെ​ന്നു കേ​ന്ദ്ര ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി രാ​ജ്യ​സ​ഭ​യി​ൽ വി. ​ശി​വ​ദാ​സ​ന് മ​റു​പ​ടി ന​ൽ​കി.

ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ചി​ല വാ​ഹ​ന​ങ്ങ​ൾ​ക്കും വി​ഐ​പി​ക​ളെ അ​നു​ഗ​മി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും മാ​ത്ര​മാ​ണ് ഇ​ള​വു​ള്ള​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.