മിസോറമിൽ ലാൽഡുഹോമ നാളെ സത്യപ്രതിജ്ഞ ചെയ്യും
Thursday, December 7, 2023 2:03 AM IST
ഐസ്വാൾ: മിസോറം മുഖ്യമന്ത്രിയായി സെഡ്പിഎം നേതാവ് ലാൽഡുഹോമ നാളെ സത്യപ്രതിജ്ഞ ചെയ്യും.
ഇന്നലെ ഗവർണർ ഹരിബാബു കംഭംപാട്ടിയെ സന്ദർശിച്ച ലാൽഡുഹോമ സർക്കാർ രൂപവത്കരണത്തിന് അവകാശവാദമുന്നയിച്ച.
40 അംഗ നിയമസഭയിൽ സെഡ്പിഎമ്മിന് 27 അംഗങ്ങളുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാചുമതല വഹിച്ചിരുന്ന ലാൽഡുഹോമ മുൻ ഐപിഎസ് ഓഫീസറാണ്.