രേവന്ത് റെഡ്ഢി ഇന്ന് അധികാരമേൽക്കും
Thursday, December 7, 2023 2:03 AM IST
ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഢി ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.04നാണ് സത്യപ്രതിജ്ഞ നടക്കുക.
സോണിയ ഗാന്ധി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണു റിപ്പോർട്ട്. 119 അംഗ നിയമസഭയിൽ കോൺഗ്രസിന് 64 അംഗങ്ങളുണ്ട്. ഒരു സിപിഐ അംഗത്തിന്റെ പിന്തുണയും കോൺഗ്രസിനുണ്ട്.