ന്യൂഡൽഹി: കാ​സ​ർ​ഗോ​ഡ് പെ​രി​യ ആ​സ്ഥാ​ന​മാ​യു​ള്ള കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​ര് അ​യ്യ​ങ്കാ​ളി സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി എ​ന്നാ​ക്ക​ണ​മെ​ന്നു കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ലാ ഭേ​ദ​ഗ​തി ബി​ല്ലി​ൻ​മേ​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യി​ൽ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന് 13500 പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, മ​റ്റു പി​ന്നോ​ക്ക വി​ഭാ​ഗ വി​ദ്യാ​ർ​ഥി​ക​ൾ പാ​തി​വ​ഴി​ക്ക് പ​ഠ​നം ഉ​പേ​ക്ഷി​ച്ചു പോ​യി.


സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ജാ​തീ​യ വി​വേ​ച​നം ചെ​റു​ക്കു​ന്ന​തി​നുവേ​ണ്ടി​യു​ള്ള സ​മി​തി​ക​ൾ കൂ​ടു​ത​ൽ അ​ധി​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ദ​ളി​ത് വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഒ​ഴി​വു​ക​ൾ അ​ടി​യ​ന്തി​ര​മാ​യി നി​ക​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.