തീരശോഷണം തടയാൻ സമഗ്ര പദ്ധതി നടപ്പാക്കണം: ജോസ് കെ. മാണി
Friday, December 8, 2023 5:51 AM IST
ന്യൂഡൽഹി: കേരളത്തിലെ കടൽത്തീരങ്ങളെയും തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെയും ഗുരുതരമായി ബാധിക്കുന്ന തീരശോഷണം തടയുന്നതിനായി സമഗ്ര പദ്ധതി ആവിഷ്കരിക്കണമെന്ന് ജോസ് കെ. മാണി എംപി രാജ്യസഭയുടെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു.
തീരശോഷണം സംബന്ധിച്ചു സമഗ്രമായ ശാസ്ത്രീയ പഠനം ആവശ്യമാണ്. ഇത്തരം പ്രദേശങ്ങൾ കണ്ടെത്താനും പ്രതിരോധിക്കാനും പഠനം സഹായിക്കുമെന്നും എംപി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പദ്ധതികളും പഠനത്തിലൂടെ നടപ്പിലാക്കാൻ കഴിയുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.