ന്യൂ​ഡ​ൽ​ഹി: സ്വാ​ഭാ​വി​ക റ​ബ​റി​നെ കാ​ർ​ഷി​ക​വി​ള​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കി​ലോ​യ്ക്ക് ചു​രു​ങ്ങി​യ​ത് 250 രൂ​പ താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും റൂ​ൾ 377 പ്ര​കാ​രം അ​വ​ത​രി​പ്പി​ച്ച സ​ബ്മി​ഷ​നി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വ്യ​വ​സാ​യ​ത്തി​ന്‍റെ അ​സം​സ്കൃ​ത വ​സ്തു​വാ​യ ച​ണം കാ​ർ​ഷി​ക ഉ​ത്പ​ന്ന​മാ​യി​ട്ടാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. താ​ങ്ങു​വി​ല​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. റ​ബ​റി​നെ​യും കാ​ർ​ഷി​ക ഉ​ത്പ​ന്ന​മാ​യി പ്ര​ഖ്യാ​പി​ച്ച് താ​ങ്ങു​വി​ല ന​ൽ​ക​ണ​മെ​ന്ന് ചാ​ഴി​കാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.