രേവന്തിന്റെ ‘ബിഹാർ ഡിഎൻഎ’ പരാമർശം വിവാദമായി
Friday, December 8, 2023 5:52 AM IST
ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ ബിഹാർ ഡിഎൻഎ പരാമർശം വിവാദമായി. മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ബിഹാറി ബന്ധം ചൂണ്ടിക്കാട്ടി റെഡ്ഢി മാധ്യമപ്രവർത്തകരോടു നടത്തിയ പരാമർശമാണു വിവാദമുയർത്തിയത്. ‘എന്റെ ഡിഎൻഎ തെലുങ്കാനയാണ്. കെസിആറിന്റെ ഡിഎൻഎ ബിഹാർ ആണ്. അദ്ദേഹം ബിഹാറുകാരനാണ്. കെസിആർ കുർമി വിഭാഗത്തിൽപ്പെട്ടയാളാണ്.
അവർ ബിഹാറിൽനിന്നു വിജയനഗരത്തിലെത്തി അവിടെനിന്നു തെലുങ്കാനയിലെത്തിയതാണ്. തെലുങ്കാന ഡിഎൻഎ ബിഹാർ ഡിഎൻഎയേക്കാൾ മികച്ചതാണ്’-മാധ്യമപ്രവർത്തകരോട് രേവന്ത് റെഡ്ഢി പറഞ്ഞു. റെഡ്ഢിയുടെ പരാമർശത്തിനെതിരേ ബിഹാറിലെ ബിജെപി നേതാക്കളാണു രംഗത്തെത്തിയത്.