വധശിക്ഷ: ഇന്ത്യക്കാരെ ജയിലിൽ കണ്ട് അംബാസഡർ
Friday, December 8, 2023 5:52 AM IST
ന്യൂഡൽഹി: ഖത്തറിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളിയടക്കം എട്ട് ഇന്ത്യക്കാരെയും ജയിലിലെത്തി കണ്ട് ഇന്ത്യൻ അംബാസഡർ. വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്.
കേസിൽ ഇതിനോടകം രണ്ടു തവണ വാദം കേട്ടെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിലാണ് ചാരവൃത്തി ആരോപിച്ച് എട്ടു പേരെയും ഖത്തർ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. മുൻ നാവികസേന ഉദ്യോഗസ്ഥരാണിവർ.