ഓപ്പറേഷൻ അജയ്: 1310 പൗരന്മാരെ നാട്ടിലെത്തിച്ചു
Saturday, December 9, 2023 1:17 AM IST
ന്യൂഡൽഹി: ആറു പ്രത്യേക വിമാനങ്ങളിലായി ഇസ്രയേലിൽനിന്നും ഗാസയിൽനിന്നും ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാൻ സാധിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ലോക്സഭയിൽ പറഞ്ഞു.
ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിനു മറുപടി നൽകി സംസാരിക്കുകയായിരുന്നു മന്ത്രി. "ഓപ്പറേഷൻ അജയ് 'വഴി ഇതുവരെ 1310 പൗരന്മാരെ നാട്ടിലെത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.
2023 ഒക്ടോബർ 22 നും നവംബർ 19നും പലസ്തീനിലെ ജനങ്ങൾക്ക് രണ്ടു ഘട്ടങ്ങളിലായി മെഡിക്കൽ സപ്ലൈസ്, ടെന്റുകൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, ജീവൻരക്ഷാ മരുന്നുകൾ എന്നിവ എത്തിച്ചുനൽകി.