മും​​​ബൈ: കാ​​​ര​​​വ​​​ൻ, ഹാ​​​ത്തി മേ​​​രേ സാ​​​ത്തി, മേ​​​രാ നാം ​​​ജോ​​​ക്ക​​​ർ എ​​​ന്നീ സി​​​നി​​​മ​​​ക​​​ളി​​​ലൂ​​​ടെ ശ്ര​​​ദ്ധേ​​​യ​​​നാ​​​യ ജൂ​​​ണി​​​യ​​​ർ മെ​​​ഹ​​​മൂ​​​ദ് എ​​​ന്ന ന​​​യീം സ​​​യീ​​​ദ് (68) അ​​​ന്ത​​​രി​​​ച്ചു.

ആ​​​മാ​​​ശ​​​യ അ​​​ർ​​​ബു​​​ദ​​​ത്തി​​​ന് ഏ​​​റെനാ​​​ളാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. 17 ദി​​​വ​​​സ​​​മാ​​​യി ടാ​​​റ്റ മെ​​​മ്മോ​​​റി​​​യ​​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ അ​​​തീ​​​വ​​​ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് മ​​​ക​​​ൻ ഹ​​​സൈ​​​ൻ സെ​​​യ്ദി പ​​​റ​​​ഞ്ഞു.

നാ​​​ൽ​​​പ്പ​​​തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഏ​​​ഴു ഭാ​​​ഷ​​​ക​​​ളി​​​ലാ​​​യി 260 സി​​​നി​​​മ​​​ക​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ച ജൂ​​​ണി​​​യ​​​ർ മെ​​​ഹ​​​മൂദ്, 1966ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ മൊ​​​ഹ​​​ബ​​​ത്ത് സി​​​ന്ദ​​​ഗി ഹേ​ ​​എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ ബാ​​​ല​​​താ​​​ര​​​മാ​​​യാ​​​ണ് വെ​​​ള്ളി​​​ത്തി​​​ര​​​യി​​​ലെ​​​ത്തി​​​യ​​​ത്.


ബോ​​​ളി​​​വു​​​ഡി​​​ലെ ഹാ​​​സ്യ​​​താ​​​ര​​​മാ​​​യി​​​രു​​​ന്ന മെ​​​ഹ​​​മൂദി​​​നൊ​​​പ്പം 1968ൽ ​​​സു​​​ഹാ​​​ഗ് രാ​​​ത് എ​​​ന്ന ചി​​​ത്ര​​​ത്തി​​​ൽ ഒ​​​രു​​​മി​​​ച്ച് അ​​​ഭി​​​ന​​​യി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് ന​​​യീം സ​​​യീ​​​ദി​​​നെ ജൂ​​​ണി​​​യ​​​ർ മെ​​​ഹമൂദ് എ​​​ന്നു സി​​​നി​​​മാ​​​ലോ​​​കം വി​​​ളി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യ​​​ത്.