ബം​​​ഗ​​​ളൂ​​​രു: പ്ര​​​മു​​​ഖ ക​​​ന്ന​​​ഡ ന​​​ടി ലീ​​​ലാ​​​വ​​​തി (85) അ​​​ന്ത​​​രി​​​ച്ചു. ക​​​ന്ന​​​ഡ, ത​​​മി​​​ഴ്, തെ​​​ലു​​​ങ്ക് ഭാ​​​ഷ​​​ക​​​ളി​​​ലാ​​​യി അ​​​റു​​​നൂറി​​​ലേ​​​റെ സി​​​നി​​​മ​​​ക​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ച താ​​​ര​​​മാ​​​ണു ലീ​​​ലാ​​​വ​​​തി. ഇ​​​ന്ന​​​ലെ ബം​​​ഗ​​​ളൂ​​​രു നേ​​​ല​​​മം​​​ഗ​​​ല​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

ദ​​​ക്ഷി​​​ണക​​​ന്ന​​​ഡ ജി​​​ല്ല​​​യി​​​ലെ ബെ​​​ൽ​​​ത്ത​​​ങ്ങാ​​​ടി​​​യി​​​ലാ​​​ണു ലീ​​​ലാ കി​​​ര​​​ൺ എ​​​ന്ന ലീ​​​ലാ​​​വ​​​തി​​​യു​​​ടെ ജ​​​ന​​​നം. ഭ​​​ക്തകും​​​ഭാ​​​ര, ശാ​​​ന്ത തു​​​ക്കാ​​​റാം, ഭ​​​ക്തപ്ര​​​ഹ്ലാ​​​ദ, മം​​​ഗ​​​ല്യ യോ​​​ഗ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് പ്ര​​​ശ​​​സ്ത സി​​​നി​​​മ​​​ക​​​ൾ. ക​​​ന്ന​​​ഡ ഇ​​​തി​​​ഹാ​​​സം ഡോ. ​​​രാ​​​ജ്കു​​​മാ​​​റി​​​നൊ​​​പ്പം നി​​​ര​​​വ​​​ധി സി​​​നി​​​മ​​​ക​​​ളി​​​ൽ ലീ​​​ലാ​​​വ​​​തി അ​​​ഭി​​​ന​​​യി​​​ച്ചു.