ഐ​​സ്വാ​​ൾ: മി​​സോ​​റം മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി സെ​​ഡ്പി​​എം നേ​​താ​​വ് ലാ​​ൽ​​ഡു​​ഹോ​​മ (73) സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേ​​റ്റു. 11 മ​​ന്ത്രി​​മാ​​രും ഇ​​ന്ന​​ലെ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്തു. ഇ​​തി​​ൽ ഏ​​ഴു പേ​​ർ​​ക്കു കാ​​ബി​​ന​​റ്റ് പ​​ദ​​വി​​യു​​ണ്ട്.

40 അം​​ഗ മി​​സോ​​റം നി​​യ​​മ​​സ​​ഭ​​യി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യ​​ട​​ക്കം 12 മ​​ന്ത്രി​​മാ​​ർ വ​​രെ​​യാ​​കാം. സെ​​ഡ്പി​​എം നി​​യ​​മ​​സ​​ഭാക​​ക്ഷി ഉ​​പ​​നേ​​താ​​വ് കെ. ​​സാ​​പ്ഡ​​ൻ​​ഗ​​യാ​​ണ് ആ​​ഭ്യ​​ന്ത​​രമ​​ന്ത്രി. ലാ​​ൽ​​റി​​ൻ​​പു​​യി മി​​സോ​​റ​​മി​​ലെ ആ​​ദ്യ വ​​നി​​താ മ​​ന്ത്രി എ​​ന്ന റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കി.


പ്ര​​തി​​പ​​ക്ഷ​​ത്തെ എം​​എ​​ൻ​​എ​​ഫ്, ബി​​ജെ​​പി, കോ​​ൺ​​ഗ്ര​​സ് പാ​​ർ​​ട്ടി​​ക​​ളു​​ടെ മു​​ഴു​​വ​​ൻ എം​​എ​​ൽ​​എ​​മാ​​രും സ​​ത്യ​​പ്ര​​തി​​ജ്ഞാ​​ചട​​ങ്ങി​​നെ​​ത്തി. 40 അം​​ഗ സ​​ഭ​​യി​​ൽ സെ​​ഡ്പി​​എ​​മ്മി​​ന് 27 അം​​ഗ​​ങ്ങ​​ളു​​ണ്ട്. എം​​എ​​ൻ​​എ​​ഫ്-10, ബി​​ജെ​​പി-2, കോ​​ൺ​​ഗ്ര​​സ്-1 എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു ക​​ക്ഷി​​ക​​ളു​​ടെ നി​​ല.