രാജീവ് ചന്ദ്രശേഖറിന് ജൽശക്തി വകുപ്പിന്റെ അധിക ചുമതല
Saturday, December 9, 2023 1:33 AM IST
ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന് ജൽശക്തി വകുപ്പിന്റെ അധിക ചുമതല ലഭിച്ചു. ഇന്നലെ രാവിലെ മന്ത്രാലയത്തിലെത്തി ചുമതലയേറ്റതിനു പിന്നാലെ അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥരുമായി വകുപ്പിന്റെ പ്രവർത്തനം സംബന്ധിച്ച വിശദാംശങ്ങൾ ചോദിച്ചു മനസിലാക്കി.
നിലവിൽ നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്സ്, ഐടി വകുപ്പുകളുടെ സഹമന്ത്രിയാണ് ഇദ്ദേഹം.