ഒരൊറ്റ റെയ്ഡ്: മദ്യനിർമാണകേന്ദ്രത്തിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയത് 290 കോടി രൂപ
Sunday, December 10, 2023 1:32 AM IST
ഭുവനേശ്വർ: ഒഡീഷയിലെ മദ്യനിർമാണകേന്ദ്രത്തിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 290 കോടിരൂപ. ഒരൊറ്റ പരിശോധനയിലൂടെ രാജ്യത്തെ ഏതെങ്കിലുമൊരു അന്വേഷണസംഘം കണ്ടെത്തുന്ന ഏറ്റവും വലിയ തുകയാണിത്.
പിടിച്ചെടുത്ത തുക കണക്കാക്കുന്നതിനായി, ചെറുതും വലുതമായ 40 നോട്ടെണ്ണൽ യന്ത്രങ്ങളാണ് ഉദ്യോഗസ്ഥർ സജ്ജീകരിച്ചത്. കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചതിനൊപ്പം സമീപബാങ്കുകളിലെ ഏതാനും ജീവനക്കാരെക്കൂടി ഉൾപ്പെടത്തിയാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്.
ഭുവനേശ്വറിലെ ബോധ് ഡിസ്റ്റലറി പ്രൈവറ്റ് ലിമിറ്റഡിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ആദായനികുതി വകുപ്പ് സംഘം പരിശോധന നടത്തി പണം പിടിച്ചെടുത്തത്. ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാംഗം ധിരജ് പ്രസാദ് സാഹുവുമായി ബന്ധമുള്ളതാണ് ഡിസ്റ്റിലറി.