ട്രക്കുമായി കൂട്ടിയിടിച്ച കാറിനു തീപിടിച്ച് എട്ടു പേർ വെന്തുമരിച്ചു
Monday, December 11, 2023 3:47 AM IST
ബറേലി (യുപി): ടയർ പഞ്ചറായതിനെത്തുടർന്ന് നിയന്ത്രണംവിട്ട് എതിർദിശയിലുള്ള റോഡിലേക്ക് കയറിയ കാർ ട്രക്കിലിടിച്ച് കത്തി ഒരു കുട്ടിയുൾപ്പെടെ എട്ടു പേർ വെന്തുമരിച്ചു. ബറേലി-നൈനിറ്റാൾ റോഡിലെ ഗുബൗരയിൽ ശനിയാഴ്ച അർധരാത്രിയാണു സംഭവം.
ബറേലിയിൽനിന്ന് വിവാഹആഘോഷം കഴിഞ്ഞുമടങ്ങിയ സംഘമാണ് കാറിലുണ്ടായിരുന്നത്. കാർ അമിതവേഗത്തിലായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ട്രക്കിനും തീപിടിച്ചെങ്കിലും പിന്നീട് അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.