പത്തു ബിജെപി എംഎൽഎമാർ വസുന്ധര രാജെയെ സന്ദർശിച്ചു
Monday, December 11, 2023 3:47 AM IST
ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി ആരെന്നതു സംബന്ധിച്ച് സസ്പെൻസ് നിലനിൽക്കേ പത്തു ബിജെപി എംഎൽഎമാർ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയെ സന്ദർശിച്ചു.
സിവിൽ ലൈൻസിലെ വസുന്ധരയുടെ വസതിയിലാണ് എംഎൽഎമാരെത്തിയത്. നേരത്തേ അറുപതോളം ബിജെപി എംഎൽഎമാർ വസുന്ധര രാജെയെ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സ്വതന്ത്രരായി വിജയിച്ച ഏതാനും എംഎൽഎമാരുടെ പിന്തുണയും വസുന്ധരയ്ക്കുണ്ട്. മുന്പു രണ്ടു തവണ മുഖ്യമന്ത്രിയായിട്ടുള്ള വസുന്ധരയ്ക്ക് ഇത്തവണ മുഖ്യമന്ത്രിസ്ഥാനം ലഭിക്കുമോ എന്ന് ഉറപ്പില്ല.