ധീരജ് സാഹു എംപിയുടെ സ്ഥാപനങ്ങളിൽനിന്നു കണ്ടെടുത്തത് 300 കോടി രൂപ
Monday, December 11, 2023 3:47 AM IST
ന്യൂഡൽഹി/ഭുവനേശ്വർ: കോൺഗ്രസ് നേതാവും ജാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗവുമായ ധീരജ് സാഹുവിന്റെ സ്ഥാപനങ്ങളിൽ അഞ്ചാം ദിവസവും റെയ്ഡ് തുടർന്ന് ആദായ നികുതി വകുപ്പ്. ഇതുവരെ 300 കോടി രൂപയാണു കണ്ടെടുത്തത്. നോട്ടെണ്ണൽ തുടരുകയാണ്. ഒരു സ്ഥാപനത്തിൽനിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണിത്.